Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Janet Hemalatha

Europe

മു​ത്ത​ച്ഛ​ന്‍റെ പ്ര​തി​മ കാ​ണാ​ൻ ല​ണ്ട​നി​ൽ​നി​ന്ന് കൊ​ച്ചു​മ​ക​ൾ എ​ത്തി

നെ​യ്യാ​റ്റി​ൻ​ക​ര: മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വാ​യ ജെ.​സി. ഡാ​നി​യേ​ലി​ന്‍റെ പ്ര​തി​മ കാ​ണാ​ൻ കൊ​ച്ചു​മ​ക​ൾ ജാ​ന​റ്റ് ഹേ​മ​ല​ത​യും ഭ​ർ​ത്താ​വ് ജോ​സ​ഫ് എ​ദി​രി​മാ​ന​സിം​ഗ​യും സി​നി​മാ പി​താ​വി​ന്‍റെ ജ​ന്മ​നാ​ടാ​യ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ത്തി.

മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മു​ത്ത​ച്ഛ​ന്‍റെ പ്ര​തി​മ കാ​ണു​ക​യും അ​ദ്ദേ​ഹ​വു​മാ​യു​ള്ള കു​ട്ടി​കാ​ല​ത്തെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ജെ. ​സി. ഡാ​നി​യേ​ൽ ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ച് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ സ്ഥാ​പി​ച്ച പ്ര​തി​മ കാ​ണാ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ സോ​ന എ​സ്. നാ​യ​രോ​ട് ജാ​ന​റ്റ് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ല​ണ്ട​നി​ൽ​നി​ന്നു മു​ത്ത​ച്ഛ​ന്‍റെ പ്ര​തി​മ കാ​ണു​വാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up